< Back
Kerala

Kerala
മോൻസന്‍ മാവുങ്കലിനു ജാമ്യമില്ല
|8 Oct 2021 12:01 PM IST
അതേ സമയം കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വന്നത് ചികിത്സക്കെന്ന് മോൻസൻ അന്വേഷണസംഘത്തിന് മൊഴി നല്‍കി
ഭൂമി തട്ടിപ്പ് കേസിൽ മോൻസന്‍ മാവുങ്കലിനു ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. മോൻസനെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോന്‍സന്‍റെ വാദം.
അതേ സമയം കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വന്നത് ചികിത്സക്കെന്ന് മോൻസൻ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരൻ തന്‍റെ വീട്ടിൽ താമസിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞ് അന്നു തന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോൻസന്‍ പറഞ്ഞു.