< Back
Kerala
മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന്  കൂടുതൽ തെളിവുകൾ പുറത്ത്
Kerala

മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്

Web Desk
|
10 Nov 2021 7:32 AM IST

മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകള്‍ മീഡിയവണ്ണിന് ലഭിച്ചു.

പുരാവസ്തു തട്ടിപ്പ്കേസ് പ്രതി മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകളാണ് പുറത്തായത്. ഇവർ തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ മീഡിയവണ്ണിന് ലഭിച്ചു.ഐ ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും മോൻസണുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ ്പുറത്തുവന്നത്.

ആന്ധ്രാ സ്വദേശിനി യായ ഇടനിലക്കാരി വഴി മോൻസന്‍റെ പുരാവസ്തുക്കൾ ലക്ഷ്മണ വില്പന നടത്താൻ ശ്രമിച്ചതിന്‍റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. ഐ ജി ലക്ഷ്മണിനെതിരെ ഉടൻ നടപടി ഉണ്ടായേക്കും. നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. മോൻസൺ അറസ്റ്റിലായതറിഞ്ഞ് ഐ ജി ലക്ഷ്മണ നിരവധി തവണ മാനേജർ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ.

Similar Posts