< Back
Kerala

Kerala
പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ
|7 Feb 2022 2:44 PM IST
തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്ന് മോൻസന്‍റെ ജാമ്യാപേക്ഷ
പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, യുവതിയെ പീഡിപ്പിച്ച കേസിലും ആണ് മോന്‍സന്‍ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് മോൻസന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ അതിജീവിത തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ പറഞ്ഞു.