< Back
Kerala
പീഡനക്കേസിലും മോന്‍സണ്‍ ഇടപെട്ടു; കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി
Kerala

പീഡനക്കേസിലും മോന്‍സണ്‍ ഇടപെട്ടു; കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി

Web Desk
|
28 Sept 2021 11:40 AM IST

നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് മോൻസണ്‍ ഭീഷണിപ്പെടുത്തിയത്

പീഡന കേസിൽ നിന്ന് പിൻമാറാൻ മോൻസൺ മാവുങ്കൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. മോൻസന്‍റെ സുഹൃത്ത് ശരത്തിനെതിരായ ബലാത്സംഗം പരാതി പിൻവലിക്കാനായിരുന്നു ഭീഷണി. ഉന്നത സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി പറഞ്ഞു.

നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് മോൻസണ്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്. സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകൾ കാണിച്ചായിരുന്നു ഭീഷണി. പരാതി പിൻവലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചു ഭീഷണി തുടർന്നെന്നും പരാതിക്കാരി പറഞ്ഞു.

മാര്‍ച്ചിലാണ് താന്‍ കേസ് നല്‍കിയതെന്ന് പരാതിക്കാരി പറഞ്ഞു. മോന്‍സന്‍റെ ഭീഷണി വന്നതോടെ അയാള്‍ക്കെതിരെയും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതി അവഗണിച്ചെന്നും പരാതിക്കാരി വെളിപ്പെടുത്തി.

മോൻസണെതിരെ ബംഗളൂരുവിലും കേസ്

കന്നഡ സിനിമ നിർമാതാവും വ്യവസായിയും ആയ ത്യാഗരാജനാണ് കേസ് കൊടുത്തത്. 8 കാറുകളും 2 കോടി രൂപയും തട്ടിച്ചു എന്നാണ് പരാതി. മോൻസൺ ഉപയോഗിക്കുന്ന കാറുകൾ ത്യാഗരാജന്‍റെതാണ്. കാറുകൾ കൊണ്ടുപോയത് മൂന്നു വർഷം മുൻപാണ്. ഒരു രൂപ പോലും ഇതുവരെ നൽകിയില്ലെന്ന് ത്യാഗരാജന്‍ പറഞ്ഞു. കാറുകൾ വീണ്ടെടുക്കാൻ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ത്യാഗരാജൻ പറഞ്ഞു.

Related Tags :
Similar Posts