< Back
Kerala
മാസപ്പടി വിവാദം: അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച  ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala

മാസപ്പടി വിവാദം: അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Web Desk
|
11 Sept 2023 6:30 AM IST

ഹരജി നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വിവരാവകാശപ്രവർത്തകൻ അഡ്വ.ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എൻ നഗരേഷാണ് ഹരജിയിൽ വാദം കേൾക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, വീണാവിജയൻ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

Similar Posts