< Back
Kerala
കിളിമാനൂരിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം
Kerala

കിളിമാനൂരിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം

Web Desk
|
27 April 2022 11:47 PM IST

കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മർദനമേറ്റ കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കടലുകാണി പാറ കാണാൻ പോയ മൂന്ന് വിദ്യാർഥികളെ സാമൂഹവിരുദ്ധർ അക്രമിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. ഇന്ന് വൈകിട്ട് നാലരയോടുകൂടിയാണ് വിദ്യാർഥികളെ മർദിച്ചതെന്ന് മാതാപിതാക്കൾ. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മർദനമേറ്റ കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കൾ സംഭവ സ്ഥലത്ത് എത്തിയതിന് ശേഷമാണ് കുട്ടികളെ വിട്ടയച്ചത്. ദൃശ്യങ്ങൾ സഹിതമാണ് പൊലീസ് നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.


Moral attack on students in Kilimanoor

Similar Posts