< Back
Kerala
ഈ പണി ഇവിടെ നടക്കില്ല: നടി രേവതി സമ്പത്തിന് നേരെ സദാചാര ആക്രമണം
Kerala

"ഈ പണി ഇവിടെ നടക്കില്ല": നടി രേവതി സമ്പത്തിന് നേരെ സദാചാര ആക്രമണം

Web Desk
|
20 Oct 2022 8:40 AM IST

പരാതി നൽകിയ വടകര പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും രേവതി

വടകര: നടിയും മോഡലുമായ രേവതി സമ്പത്തിന് നേരെ സദാചാര ആക്രമണം. കോഴിക്കോട് വടകരയിലെ വാടക വീട്ടിലെത്തി തന്നെയും അമ്മയെയും സുഹൃത്ത് സന്തോഷിനെയും പ്രദേശവാസികളിൽ ചിലർ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. പരാതി നൽകിയ വടകര പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 20നും ഒക്ടോബർ 15നും സദാചാരവാദികളുടെ ആക്രമണമുണ്ടായതായാണ് രേവതി പറയുന്നത്. രണ്ടാമത്തെ തവണ ഏറെ മാനസികപ്രയാസമുണ്ടായി എന്നും വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവർ പറയുന്നു.

"ഒക്ടോബർ 15ന് വൈകിട്ട് വീടിന് വെളിയിൽ ഇരിക്കുന്ന സമയത്താണ് അയൽവാസിയായ അശ്വിൻ എന്നയാൾ വീട്ടിലെത്തുന്നത്. ഈ പണി ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാൾ ഫോണിൽ വീഡിയോയും എടുക്കുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ വടകര പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി അറിയിച്ചു. അത് പ്രകാരം രണ്ട് കക്ഷികളോടും സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിറ്റേദിവസം ഇയാൾ സുഹൃത്തിനൊപ്പം വീണ്ടും വീട്ടിലെത്തി. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഈ തവണ ഭീഷണി. നിങ്ങളെ ഇവിടെ താമസിക്കാൻ അനുവദിക്കില്ല എന്നും ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്നും ഭീഷണിപ്പെടുത്തി.ഭീഷണിപ്പെടുത്തിയവരെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ സമീപനം. വീടിന്റെ ഉടമസ്ഥരും അങ്ങനെ തന്നെ. നിലവിൽ വീട്ടിൽ താമസിക്കുന്നതിന് ഭീഷണിയുണ്ട്". രേവതി പറഞ്ഞു.

Similar Posts