< Back
Kerala
സംസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിനെത്തി
Kerala

സംസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിനെത്തി

Web Desk
|
27 April 2021 8:57 PM IST

നേരത്തെ 50 ലക്ഷം കോവിഡ് വാക്‌സിൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിനെത്തി 2, 20,000 ഡോസ് വാക്‌സിനാണെത്തിയത്. കോവി ഷീൽഡ് വാക്‌സിനാണെത്തിച്ചത്. സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു തീരുമാനം വന്നത്.

നേരത്തെ 50 ലക്ഷം കോവിഡ് വാക്‌സിൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവിൽ 3, 68,840 ഡോസ് വാക്‌സിനാണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ വാക്‌സിൻ ആവശ്യമുണ്ടെന്നും വാക്‌സിന്‍ സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Similar Posts