< Back
Kerala
kseb over bill thodupuzha news
Kerala

തൊടുപുഴയിൽ കെ.എസ്.ഇ.ബിയുടെ ഇരുട്ടടി; നൂറിലേറെ ഉപഭോക്താക്കൾക്ക് ബിൽ തുക 10 ഇരട്ടിയോളം

Web Desk
|
13 July 2023 1:49 PM IST

മീറ്റർ റീഡർക്ക് വന്ന പിഴവാണെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം.

ഇടുക്കി: തൊടുപുഴയിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി ബിൽ. നൂറിലേറെ ഉപഭോക്താക്കൾക്ക് ബിൽ തുക ഇരട്ടിയിലേറെയാണ്. പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

സാധാരണ 2000 രൂപയുടെ ബില്ല് വരാറുള്ള ഒരു ഉപഭോക്താവിന് 33,705 ആണ് ബില്ല് വന്നത്. മീറ്റർ റീഡർക്ക് വന്ന പിഴവാണ് വൻ തുക ബില്ല് വരാൻ കാരണമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം.

മാസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരം പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ബില്ല് അടക്കാനാവില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കൾ പ്രതിഷേധിച്ചതിനെ തുടർന്ന് ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.

Similar Posts