< Back
Kerala

Kerala
കോതമംഗലത്ത് ഫുട്ബോൾ ഗ്യാലറി തകർന്നുണ്ടായ അപകടത്തിൽ 40ലേറെ പേർക്ക് പരിക്ക്
|21 April 2025 7:13 AM IST
ഫൈനൽ മത്സരമായത് കൊണ്ടുതന്നെ പ്രതീക്ഷിച്ചതിലുമധികം കാണികൾ ഗ്രൗണ്ടിലെത്തിയിരുന്നു.
കൊച്ചി: എറണാകുളം കോതമംഗലത്ത് ഫുട്ബോൾ ഗ്യാലറി തകർന്നുണ്ടായ അപകടത്തിൽ 40ലേറെ പേർക്ക് പരിക്ക്. അടിവാട് ഹീറോ യങ്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
അടിവാട് മാലിക് ദിനാർ ഗ്രൗണ്ടിൽ കഴിഞ്ഞ 15 ദിവസമായി നടന്നുവരുന്ന ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ താത്ക്കാലിക ഗ്യാലറിയാണ് തകർന്നുവീണത്. ഫൈനൽ മത്സരമായത് കൊണ്ടുതന്നെ പ്രതീക്ഷിച്ചതിലുമധികം കാണികൾ ഗ്രൗണ്ടിലെത്തിയിരുന്നു.
സംഘാടകർക്കൊപ്പം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കോതമംഗലം, ആലുവ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മത്സരം കാണാനായി അധികം ആളുകൾ ഗ്യാലറിയിൽ കയറിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.