< Back
Kerala
nota vote
Kerala

ആലത്തൂരും,കോട്ടയത്തും NOTA ക്ക് പതിനായിരത്തിലേറെ വോട്ട്

Web Desk
|
4 Jun 2024 2:40 PM IST

ആറ്റിങ്ങലിൽ 1172 വോട്ടുകൾക്ക് വി. ജോയ് ലീഡ് ചെയ്യുമ്പോൾ നോട്ടക്ക് ലഭിച്ചത് 6122 ലേറെ വോട്ടുകൾ

കോഴിക്കോട്: വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കേ കേരളത്തിലെ 20 മണ്ഡലങ്ങളിലും നോട്ടയുടെ വോട്ടിലും വൻ വർധന. ആലത്തൂരും കോട്ടയത്തും നോട്ടക്ക് പതിനായിരത്തിലേറെ വോട്ടുകൾ ലഭിച്ചുവെന്നാണ് വോട്ടെണ്ണൽ ഉച്ചക്ക് രണ്ടര പിന്നിടുമ്പോഴുള്ള കണക്കുകൾ പറയുന്നത്.1292 വോട്ടുകൾക്ക് ഇടതുമുന്നണി ലീഡ് ചെയ്യുമ്പോൾ ആറ്റിങ്ങലിൽ 6122 വോട്ടുകളാണ് നോട്ട നേടിയത്.

ആലപ്പുഴയിൽ 6428 വോട്ടാണ് നേടിയത്. ആലത്തൂർ 10077 വോട്ടും നോട്ടക്ക് ലഭിച്ചപ്പോൾ ചാലക്കുടിയിൽ -7357 വോട്ടും ലഭിച്ചു. എറണാകുളം-7528, ഇടുക്കി- 9400,കണ്ണൂർ-6997, കാസർകോഡ് -3521, കൊല്ലം- 5183, കോട്ടയം- 10823,കോഴിക്കോട്- 5070, മലപ്പുറം-5332,മാവേലിക്കര-9334,പാലക്കാട്- 7286, പത്തനംതിട്ട- 4870,പൊന്നാനി-4657,തിരുവനന്തപുരം-6185,തൃശൂർ -5946,വടകര-2598,വയനാട്- 6643 എന്നീ വോട്ടുകളാണ് ലഭിച്ചത്.


Related Tags :
Similar Posts