< Back
Kerala

Kerala
കോഴിക്കോട്ട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
|10 May 2023 12:58 PM IST
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35) ഒന്നര വയസ്സുള്ള മകൾ പ്രാർഥന എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാവിലെ ഏഴ് മണിയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.