< Back
Kerala

Kerala
കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി
|20 July 2025 8:57 AM IST
ചെമ്പല്ലിക്കുണ്ട് പുഴയിലാണ് സംഭവം
കണ്ണൂര്‍: കണ്ണൂരിൽ അമ്മ കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടി. വയലപ്ര സ്വദേശി എം വി റീമയാണ് ( 30 ) മൂന്ന് വയസുള്ള മകനുമായാണ് പുഴയിൽ ചാടിയത്.സ്കൂട്ടറില്‍ മകനുമായെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു.പുലർച്ചെ രണ്ടരയോടെയാണ് ചാടിയത്.. റീമയുടെ മൃതദേഹം പീന്നീട് കണ്ടെത്തി. ആത്മഹത്യക്ക് കാരണം ഗാർഹിക പീഡനമെന്ന് ആരോപണം. 2016 മുതൽ റീമയും ഭർതൃ വീട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.മൂന്ന് ദിവസം മുമ്പാണ് ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടര്‍ പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.