< Back
Kerala

Kerala
തൃശൂരിൽ കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു
|8 Oct 2022 8:33 PM IST
കുളത്തിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെ അമ്മ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു
തൃശൂർ മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു. മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു, 11 വയസ്സുകാരിയായ മകൾ ആഗ്ന എന്നിവരാണ് മരിച്ചത്.
കുളത്തിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെ അമ്മ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. അമ്മ മുങ്ങുന്നത് കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പ്രദേശവാസികളെത്തി ഇരുവരെയും പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചു.