< Back
Kerala

Kerala
വഴിപ്രശ്നം: ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിൽ അമ്മയുടെയും മകളുടെയും ആത്മഹത്യാ ഭീഷണി
|15 Jun 2022 2:51 PM IST
ഒരാഴ്ച മുമ്പ് വരെ ഇവരുടെ വീട്ടിലേക്കുണ്ടായിരുന്ന വഴി അയൽവാസി കെട്ടിയടച്ചെന്ന പരാതിയിൽ പരിഹാരം കാണാത്തതിനെ തുടർന്നാണ് ഇവർ മണ്ണെണ്ണയുമായി വില്ലേജ് ഓഫീസിൽ എത്തിയത്
പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ അമ്മയുടെയും മകളുടെയും ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ പള്ളുരുത്തി മുക്കിലെ മേരി എന്ന പെണ്ണമ്മയും മകൾ ജസ്റ്റിയുമാണ് ഓഫീസിൽ പ്രതിഷേധിക്കുന്നത്. ഒരാഴ്ച മുമ്പ് വരെ ഇവരുടെ വീട്ടിലേക്കുണ്ടായിരുന്ന വഴി അയൽവാസി കെട്ടിയടച്ചെന്ന പരാതിയിൽ പരിഹാരം കാണാത്തതിനെ തുടർന്നാണ് ഇവർ മണ്ണെണ്ണയുമായി വില്ലേജ് ഓഫീസിൽ എത്തിയത്. രാവിലെ മുതൽ ഇവർ ഓഫീസിൽ കുത്തിയിരിക്കുകയാണ്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഇവരുടെ കയ്യിൽ നിന്ന് മണ്ണണ്ണ പൊലീസ് പിടിച്ചെടുത്തു. പ്രശ്‌ന പരിഹാരത്തിനായി തഹസിൽദാർ സ്ഥലത്തെത്തി.
നേരത്തെ വിഷയത്തിൽ ഇടപെട്ട പഞ്ചായത്ത്, വില്ലേജ് അധികൃതർ അയൽവാസിക്ക് അനുകൂലമായാണ് തീരുമാനമെടുത്തിരുന്നത്. തുടർന്ന് ഇവർ പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും വില്ലേജിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു.