< Back
Kerala

Kerala
കോടഞ്ചേരിയിൽ അമ്മയേയും മകളേയും മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു
|2 Oct 2023 10:25 AM IST
കോടഞ്ചേരി മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, അമ്മ ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്.
കോഴിക്കോട്: കോടഞ്ചേരി മില്ലുപടിയിൽ അമ്മയേയും മകളേയും മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, അമ്മ ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ തലക്കും പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്. രാവിലെ ആറിനാണ് സംഭവം.
ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിയത്. ഭർത്താവിന്റെ സംശയരോഗമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാവിലെ വീടിന് സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു വീടിന് പുറത്തിറങ്ങിയപ്പോൾ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ഉണ്യാതക്ക് വെട്ടേറ്റത്. ബിന്ദുവും ഷിബുവും തമ്മിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഷിബുവിനെ പിടികൂടാനായിട്ടില്ല.