< Back
Kerala
പേരാമ്പ്രയില്‍ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചു
Kerala

പേരാമ്പ്രയില്‍ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചു

Web Desk
|
10 Dec 2021 12:58 PM IST

യുവതിയുടെ ഭർത്താവ് നേരത്തെ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു

കോഴിക്കോട് പേരാമ്പ്ര മുളിയങ്ങലിൽ അമ്മയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. മുളിയങ്ങൽ സ്വദേശി പ്രിയ, മക്കളായ പുണ്യതീർത്ഥ, നിവേദിത എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് അഞ്ചും പതിനൊന്നും വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുൻപ് പ്രിയയുടെ ഭർത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതീവ ഗുരുതരമായ അവസ്ഥ ആയിരുന്നതിനാല്‍ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. പ്രിയ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് മരിച്ചത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആത്മഹത്യാശ്രമമാണെന്ന് പ്രിയ പറഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവ് മരിച്ചതിനു ശേഷം മാനസിക വിഷമത്തിലായിരുന്നു പ്രിയ.

Related Tags :
Similar Posts