< Back
Kerala

Kerala
പതിമൂന്ന് കാരി ബലാത്സംഗത്തിന് ഇരയായി; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
|13 Feb 2025 5:32 PM IST
റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്
പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരി ബലാത്സംഗത്തിന് ഇരയായി. കേസിൽ അമ്മയെയും ആൺ സുഹൃത്തിനേയും അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. 2024 സെപ്റ്റംബറിൽ ആണ് പീഡനം നടന്നത്.
ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിൽ പ്രതിയായിട്ടുള്ളയാളാണ്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിപ്രകാരമായിരുന്നു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് അമ്മയുടെ മുൻപിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും സുഹൃത്തും കർണാടകത്തിലേക്ക് മുങ്ങിയിരുന്നു. പത്തനംതിട്ട പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.