< Back
Kerala

Kerala
കുന്നംകുളത്ത് അമ്മയും രണ്ട് മക്കളും മരിച്ചനിലയിൽ; കത്തിക്കരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്
|29 Jan 2023 11:23 AM IST
ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്.
തൃശൂർ: കുന്നംകുളം പന്നിത്തടത്ത് അമ്മയും രണ്ട് മക്കളും മരിച്ചനിലയിൽ. ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.
മരിച്ച യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. ഇവരുടെ കുടുംബവും സഹോദരന്റെ കുടുംബവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സഹോദരന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നിരിക്കുന്നത്. ഈ സമയത്ത് ഭർത്താവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.