< Back
Kerala

Kerala
അമിതമായ ഫോൺവിളി ചോദ്യംചെയ്തു; മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
|14 Oct 2023 10:45 AM IST
കാസർകോട് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ആണ് മരിച്ചത്
കാസർകോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. കാസർകോട് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി(63) ആണ് മരിച്ചത്. സംഭവത്തിൽ മകൻ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ മാതാവിനെ മർദിച്ചത്. ഗുരുതര പരിക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രുഗ്മിണി ചികിത്സ തുടരുന്നതിനിടെയാണു മരണത്തിനു കീഴടങ്ങിയത്.
Summary: Mother beaten to death in Kasaragod