< Back
Kerala

Kerala
വയനാട്ട് കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
|13 July 2023 5:31 PM IST
യുവതിയെ രക്ഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല
കൽപറ്റ: വയനാട്ട് കുഞ്ഞുമായി അമ്മ പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിലാണ് സംഭവം. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല.
വെണ്ണിയോട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് മകൾ ദക്ഷയുമായി പുഴയിൽ ചാടിയത്. സമീപത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷിച്ചത്. ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സും എൻ.ഡി.ആർ.എഫ് സംഘവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
Developing story...