< Back
Kerala
ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ കസ്റ്റഡിയില്‍
Kerala

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ കസ്റ്റഡിയില്‍

Web Desk
|
13 Sept 2023 10:41 AM IST

ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കാസർകോട്: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.

ഇന്നലെ ഉച്ചയ്ക്കാണ് ഇവരുടെ കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി ഭർത്താവ് സത്യനാരായണനോട് പിണങ്ങി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെയും എടുത്ത് വീടുവിട്ടത്. പിന്നീട് ഇവരെ കണ്ടെത്താനായി വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ സുമംഗലിയെ കണ്ടെത്തി. മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ ചെളിയിൽ എറിഞ്ഞ് കൊന്നതായി സുമംഗലി വീട്ടുകാരോട് പറഞ്ഞു.

വീട്ടുകാർ നടത്തിയ തിരച്ചിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മംഗൽപാടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം സിഐ ടിപി രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്ക് മാനസിക പ്രശനങ്ങൾ ഉണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സത്യനാരായണനും ഭാര്യ സുമംഗലിയും സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.


Similar Posts