< Back
Kerala
ഭർതൃമാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റും; യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവത്തില്‍ പ്രശ്ന പരിഹാരം
Kerala

'ഭർതൃമാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റും'; യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവത്തില്‍ പ്രശ്ന പരിഹാരം

ijas
|
7 Oct 2022 12:19 PM IST

അതുല്യക്കും കുട്ടിക്കും വീട്ടിൽ കഴിയാൻ ഉള്ള സംരക്ഷണം നൽകുമെന്ന് പൊലീസ്

കൊല്ലം: തഴുത്തലയിൽ ഭർതൃ മാതാവും യുവതിയും തമ്മിലുള്ള പ്രശ്നം പൊലീസ് ഇടപെട്ട് പരിഹരിച്ചു. യുവതിയും കുഞ്ഞും ഒരുമിച്ച് വീട്ടിൽ താമസിക്കാമെന്നാണ് ധാരണ. ഭർതൃമാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റും. അതുല്യക്കും കുട്ടിക്കും വീട്ടിൽ കഴിയാൻ ഉള്ള സംരക്ഷണം നൽകുമെന്നും കുട്ടിയെ പുറത്തു നിർത്തിയതിന് നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ സംഭവ സ്ഥലത്തെത്തിയിരുന്നു.

കൊട്ടിയം തഴുത്തല പി.കെ ജംക്ഷൻ ശ്രീനിലയത്തിൽ ഡി.വി.അതുല്യയ്ക്കും മകനുമാണ് അര്‍ധരാത്രിയില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും ഗേറ്റ് പൂട്ടി പുറത്താക്കിയത്. രാത്രി 11.30 വരെ ഗേറ്റിന് പുറത്ത് നിന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മതില്‍ കടന്ന് സിറ്റ് ഔട്ടിലെത്തി. രാത്രി മുഴുവൻ വീടിന്‍റെ സിറ്റ് ഔട്ടിലാണ് കിടന്നതെന്ന് അതുല്യ പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ചോദിച്ചും കാര്‍ ആവശ്യപ്പെട്ടും വിവാഹത്തിന് ശേഷം നിരന്തര പീഡനമാണ് അനുഭവിക്കുന്നതെന്ന് യുവതി വെളിപ്പെടുത്തി.

Related Tags :
Similar Posts