< Back
Kerala

Kerala
മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികിൽ കഴിഞ്ഞത് മൂന്നു ദിവസം
|17 Jun 2023 4:03 PM IST
നാദാപുരം വളയം സ്വദേശി രമേശൻ ആണ് മരിച്ചത്.
കോഴിക്കോട്: മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നു ദിവസം. വളയം കല്ലുനിര മൂന്നാംകുഴി രമേശന്റെ മൃതദേഹത്തിനാണ് അമ്മ കാവലിരുന്നത്. രമേശനും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർക്ക് പെൻഷൻ നൽകാനെത്തിയ ബാങ്ക് ജീവനക്കാർ ദുർഗന്ധം കാരണം വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം പൊലീസ് എത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമേശനും അമ്മയും ഏറെക്കാലമായി ഇവിടെ താമസിക്കുന്നവരാണ്. ഇവർക്ക് പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം.