< Back
Kerala
mother was stabbed to death by her son
Kerala

കൊല്ലം ചെങ്ങമനാട് മാനസികവൈകല്യമുള്ള അമ്മയെ മകൻ കുത്തിക്കൊന്നു

Web Desk
|
23 July 2023 2:12 PM IST

തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്.

കൊല്ലം: കൊല്ലം ചെങ്ങമനാട് മാനസികവൈകല്യമുളള അമ്മയെ മകൻ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകനും മാനസിക വൈകല്യമുള്ളതായാണ് സംശയം. ചികിത്സാ കേന്ദ്രത്തിൽനിന്ന് അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു കൊലപാതകം.

Similar Posts