< Back
Kerala
തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി
Kerala

തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി

Web Desk
|
1 March 2024 5:04 PM IST

‘കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തൃശൂർ സ്റ്റേഷനിൽ ഉപേക്ഷിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്’

തിരൂർ: മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി.ക​ു​ഞ്ഞിനെ കാണാനില്ലെന്ന പ്രദേശവാസികളു​ടെ പരാതിയിൽ കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

യുവതി ഭർത്താവ് മണികണ്ഠനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് സുഹൃത്ത് ജയസൂര്യനും കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയത്. രണ്ട് വർഷം മുമ്പാണ് മണികണ്ഠനെ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിലുള്ള കുട്ടിയാണിതെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ മൂന്ന് മാസം മുമ്പാണ് ശ്രീപ്രിയ ജയസൂര്യനുമൊത്ത് ജീവിക്കാനായി തിരൂരിലെത്തുന്നത്. തിരൂരെത്തുമ്പോൾ ഇവർക്കൊപ്പം കുഞ്ഞുമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞിനെ ഇവർക്കൊപ്പം കാണാത്തതിനെ തുടർന്നാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ പറ്റി മൊഴിനൽകിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തൃശൂർ സ്റ്റേഷനിൽ ഉപേക്ഷിച്ചെന്നാണ് മൊഴി നൽകിയതെങ്കിലും പിന്നീട് മാറ്റി. മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Related Tags :
Similar Posts