< Back
Kerala

Kerala
നിയമം ലംഘിച്ച് കല്യാണട്രിപ്പ്: കെഎസ്ആർടിസി ബസ് തിരിച്ചു വിളിച്ച് മോട്ടോർ വാഹന വകുപ്പ്
|6 Nov 2022 3:17 PM IST
യാത്ര പൂർത്തിയാക്കാതെ ബസ് കോതമംഗലം ഡിപ്പോയിൽ തിരിച്ചെത്തിച്ചു
എറണാകുളം: എറണാകുളം നെല്ലിക്കുഴിയില്‍ നിയമം ലംഘിച്ച് വിവാഹ ട്രിപ്പ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തിരിച്ച് വിളിച്ച് മോട്ടോർ വാഹന വകുപ്പ്. യാത്ര പൂർത്തിയാക്കാതെ ബസ് കോതമംഗലം ഡിപ്പോയിൽ തിരിച്ചെത്തിച്ചു
ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. റഷീദ് എന്ന ഡ്രൈവറാണ് വാഹനമോടിച്ചിരുന്നത്.
നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികൾ വീശി ആഘോഷത്തിമിർപ്പിലായിരുന്നു ബസിന്റെ യാത്ര. ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.