< Back
Kerala
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു
Kerala

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു

Web Desk
|
13 Jun 2023 8:25 PM IST

25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിങ്കളാഴ്ചയാണ് എസ്. സതീഷിനെ വിജിലൻസ് പിടികൂടിയത്

ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ആര്‍.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എസ്.സതീഷിനെയാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. 25,000 രൂപ കൈക്കൂലി വാങ്ങിയതിന് ഇന്നലെയാണ് എസ് സതീഷിനെ വിജിലൻസ് പിടികൂടിയത്.

എൻഎച്ച് 66 ആറുവരിപ്പാത നിർമാണ കമ്പനിയുടെ ഉപകരാർ കമ്പനിയുടെ കൈവശം നിന്നാണ് ഇയാൾ പണം കൈപ്പറ്റിയത്. ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25,000 രൂപയാണ് വാങ്ങിയത്. കരാറുകാരൻ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ നിന്ന് പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.

ഇതിനിടെ, വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി വിജിലൻസ് പിടിയിലായിരുന്നു. സെൻട്രൽ ടാക്സ് ആന്റ് സെൻട്രൽ എക്സൈസ് എസ്.പി പ്രവീന്ദർ സിങ്ങാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.


Similar Posts