< Back
Kerala
ട്വന്റി 20ക്കായി കളത്തിലിറങ്ങുന്നവരിൽ സിനിമാ-റിയാലിറ്റി ഷോ താരങ്ങളും
Kerala

ട്വന്റി 20ക്കായി കളത്തിലിറങ്ങുന്നവരിൽ സിനിമാ-റിയാലിറ്റി ഷോ താരങ്ങളും

റിഷാദ് അലി
|
17 March 2026 4:28 PM IST

തൃക്കാക്കരയിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാ-റിയാലിറ്റി ഷോ താരങ്ങളെ കളത്തിലിറക്കി ട്വന്റി 20. പ്രമുഖ മണ്ഡലങ്ങളിൽ ജനപ്രിയ മുഖങ്ങളെ ഇറക്കി വിജയം കൊയ്യാനാകുമെന്നാണ് ട്വൻ്റി 20 കണക്കുകൂട്ടന്നത്. അഖില്‍ മാരാര്‍, വീണാ നായര്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. തൃക്കാക്കരയിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്.

പ്രശസ്ത സിനിമാ-സീരിയൽ താരം വീണാ നായർ ഏറ്റുമാനൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയായി ജനവിധി തേടും. മിനിസ്ക്രീനിലൂടെയും ബിഗ് ബോസിലൂടെയും മലയാളിക്ക് സുപരിചിതയായ വീണയുടെ സാന്നിധ്യം മണ്ഡലത്തിൽ ചലനമുണ്ടാക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ പ്രോമി കുര്യാക്കോസ് ആണ് അങ്കമാലിയിലെ സ്ഥാനാർത്ഥി. പ്രാദേശിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പ്രോമിയുടെ വരവ് പ്ലസ് പോയിന്റാണെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമായ അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ ട്വൻ്റി 20 ടിക്കറ്റിൽ മത്സരിക്കും. യുവ വോട്ടർമാരെയും സ്ത്രീ വോട്ടർമാരെയും ഒരുപോലെ ആകർഷിക്കാൻ അഞ്ജലിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

പ്രശസ്ത നടി ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർത്ഥി. അമ്മ (AMMA) സംഘടനയുടെ വൈസ് പ്രസിഡൻ്റ് കൂടിയായ ലക്ഷ്മി പ്രിയയുടെ സ്ഥാനാർത്ഥിത്വം പെരുമ്പാവൂരിൽ മുതല്‍കൂട്ടാകുമെന്ന് പാര്‍ട്ടി കരുതുന്നു.

Similar Posts