< Back
Kerala
ഗണേഷ് കുമാറുമായി കൊടിക്കുന്നിലിന് അഡ്ജസ്റ്റ്മെന്റെന്ന് യൂത്ത് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് പ്രവർത്തനം വാട്‌സ് ആപ്പിലെന്ന് മറുപടി
Kerala

ഗണേഷ് കുമാറുമായി കൊടിക്കുന്നിലിന് അഡ്ജസ്റ്റ്മെന്റെന്ന് യൂത്ത് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് പ്രവർത്തനം വാട്‌സ് ആപ്പിലെന്ന് മറുപടി

Web Desk
|
15 March 2022 9:28 AM IST

ഗണേഷ് കുമാർ എംഎൽഎയെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ പ്രസംഗത്തിനെതിരെയാണ് വിമർശനം ഉയർത്തിയത്

കെ.ബി ഗണേഷ്‌കുമാർ എംഎൽഎയും കൊടിക്കുന്നിൽ സുരേഷ് എംപി യും തമ്മിൽ പല അഡ്ജസ്റ്റ്‌മെന്റുകളുമുണ്ടെന്ന്‌ യൂത്ത് കോൺഗ്രസ്. ഗണേഷ് കുമാർ എംഎൽഎയെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ പ്രസംഗത്തിനെതിരെയാണ് വിമർശനം ഉയർത്തിയത്. യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കിം എസ് പത്തനാപുരമാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കൊടിക്കുന്നിലിനെ തോൽപ്പിക്കാനാണ് ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും ശ്രമിച്ചതെന്നും കൊടിക്കുന്നിലിനെ എംപിയാക്കാൻ പണി എടുത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നും കുറിപ്പിൽ ഓർമിപ്പിച്ചു. കഴിഞ്ഞദിവസം നടന്ന തലവൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനത്തിനിടയിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പി ഗണേഷ്‌കുമാറിനെ വാനോളം പുകഴ്ത്തിയത്.

എന്നാൽ ഗണേഷ് കുമാർ എംഎൽഎ നല്ലത് ചെയ്തത് കൊണ്ടാണ് അഭിനന്ദിച്ചതെന്നും യൂത്ത് കോൺഗ്രസിന്റെ ബഹിഷ്‌കരണ ഭീഷണി കാര്യമാക്കുന്നില്ലെന്നു കൊടിക്കുന്നിൽ സുരേഷ് സുരേഷ് എംപി മീഡിയവണിനോട് പറഞ്ഞു. വാട്‌സ് ആപ്പിലൂടെ മാത്രമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനം നടക്കുന്നതെന്നും കെ റെയിലിനെതിരായ സമരങ്ങളിൽ യൂത്ത്‌കോൺഗ്രസിനെ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. ചിലർ ദുബൈയിൽ ഇരുന്നു വിമർശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




'MP adjustment with Ganesh Kumar'; Youth Congress against Kodikunnil Suresh
Similar Posts