< Back
Kerala
കരുവന്നൂര്‍ തട്ടിപ്പുകേസ്: കെ രാധാകൃഷ്ണന്‍ എംപി ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
Kerala

കരുവന്നൂര്‍ തട്ടിപ്പുകേസ്: കെ രാധാകൃഷ്ണന്‍ എംപി ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും

Web Desk
|
6 April 2025 6:38 PM IST

രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ രാധാകൃഷ്ണന്‍ എംപി ചൊവ്വാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകും. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17-ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്.

രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുള്‍പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എംപി രേഖാമൂലം അസൗകര്യം അറിയിക്കുകയായിരുന്നു. പിന്നീടാണ് ചൊവ്വാഴ്ച്ച എത്താമെന്ന് അറിയിച്ചത്.

Similar Posts