< Back
Kerala

Kerala
എം.ആർ അജിത് കുമാറിന്റെ വിവാദ ട്രാക്ടർ യാത്ര;ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്‌ഐആർ
|16 July 2025 1:54 PM IST
അലക്ഷ്യമായാണ് വാഹനമോടിച്ചതെന്ന് എഫ്‌ഐആറിൽ
പത്തനംതിട്ട: എഡിജിപി എം.ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ ഡ്രൈവറെ മാത്രം ഉൾപ്പെടുത്തി എഫ്‌ഐആർ. പമ്പ പൊലീസാണ് കേസെടുത്തത്. ഡ്രൈവർ ട്രാക്ടർ ഓടിച്ചത് അലക്ഷ്യമായാണെന്ന് എഫ്‌ഐആറിൽ പറയുന്നു.
2025 ജൂലൈ 12ന് രാത്രി പമ്പയിൽ നിന്നും ട്രാക്ടറിൽ മൂന്നുപേരെ കയറ്റിയെന്നും 13ന് ഉച്ചക്ക് മരക്കൂട്ടത്തുനിന്ന് രണ്ടുപേരെ കയറ്റിയെന്നും എഫ്‌ഐആറിൽ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉള്ളതായും പരാമർശമുണ്ട്.
അതേസമയം, അജിത് കുമാറിന്റെ ട്രാക്ടർ യാത്ര ദൗർഭാഗ്യകരമാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. മനപൂർവ്വമാണ് അജിത് കുമാറിന്റെ നടപടിയെന്നും നിയമവിരുദ്ധ യാത്ര ചെയ്യരുതെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടി.
watch video: