< Back
Kerala

Kerala
എം.ആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മിഷണറായി പുതിയ നിയമനം
|28 July 2025 7:41 PM IST
നിലവില്‍ ബറ്റാലിയന്‍ എഡിജിപിയാണ് എം.ആര്‍ അജിത്കുമാര്‍
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടര്‍ വിവാദത്തില്‍ നടപടിക്ക് ഡിജിപി ശിപാര്‍ശ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.