< Back
Kerala
ഉമ തോമസ് അപകടം: മൃദംഗ വിഷൻ സിഇഒ കസ്റ്റഡിയിൽ
Kerala

ഉമ തോമസ് അപകടം: മൃദംഗ വിഷൻ സിഇഒ കസ്റ്റഡിയിൽ

Web Desk
|
30 Dec 2024 9:48 PM IST

ഷമീർ അബ്ദുൽ റഹീമിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയത്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണു പരിക്കേറ്റ സംഭവത്തിൽ മൃദംഗ വിഷൻ സിഇഒ കസ്റ്റഡിയിൽ. ഷമീർ അബ്ദുൽ റഹീമിനെയാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടിയുടെ ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് ഇയാളുടെ പേരിലാണ്. സംഭവത്തിൽ നേരത്തെ നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കൃഷ്ണ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്റ്റേജ് നിർമ്മാണ ജീവനക്കാരൻ ബെന്നിയും അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

ഇന്നലെ രാത്രിയാണ് പരിപാടിക്കിടെ ഗാലറിയിൽനിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിനു ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനു ക്ഷതമേൽക്കുകയും ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. നിലവിൽ തലച്ചോറിലെ രക്തസ്രാവം നിയന്ത്രണവിധേയമാണെന്നാണു വിവരം. പാലാരിവട്ടത്തെ സ്വാകര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ് എംഎൽഎ.

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ ജിസിഡിഎ നൽകിയ നിർദേശങ്ങൾ സംഘാടകർ ലംഘിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ നേരത്തെ പറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. വിവിധ വകുപ്പുകളിലെ അനുമതി സംഘാടകർ വാങ്ങേണ്ടതാണ്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

Summary: 'Mridanga Vision' CEO in police custody in Uma Thomas MLA accident during dance performance at Kochi's Kaloor Stadium

Similar Posts