< Back
Kerala
ചോദ്യപേപ്പർ ചോർച്ചാ വിവാദം; സംപ്രേഷണം പുനരാരംഭിച്ച് എംഎസ് സൊലൂഷൻസ്
Kerala

ചോദ്യപേപ്പർ ചോർച്ചാ വിവാദം; സംപ്രേഷണം പുനരാരംഭിച്ച് എംഎസ് സൊലൂഷൻസ്

Web Desk
|
17 Dec 2024 10:42 PM IST

പുതിയ രണ്ട് യൂട്യൂബ് ചാനലുകൾ കൂടി തുടങ്ങിയതായി എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബ്

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ ആരോപണത്തിന് പിന്നാലെ സംപ്രേഷണം നിർത്തിയ എംഎസ് സൊലൂഷൻസ് സംപ്രേഷണം പുനരാരംഭിച്ചു. നാളത്തെ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങൾ ചാനലിൽ പങ്കുവെച്ചു. പുതിയ രണ്ട് യൂട്യൂബ് ചാനലുകൾ കൂടി തുടങ്ങിയതായി എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബ് പറഞ്ഞു.

'പൊതുവിദ്യാഭ്യാസ വകുപ്പിനെയും നിയമപാലകരെയും മാനിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. കുറച്ചുദിവസം ചാനൽ നിർത്തിവെച്ചത് ആ സമയം മൗനം പാലിക്കണമെന്നുള്ളതുകൊണ്ടാണ്. എന്നാൽ വാർത്തകളിൽ പറയുന്നതല്ല സത്യം. എംഎസ് സൊലൂഷ്യൻസിനെ തകർക്കാൻ വലിയ നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനാലാണ് ക്ലാസെടുക്കാൻ മുന്നോട്ട് വന്നിരിക്കുന്നതെ'ന്നും ഷു​​ഹൈബ് പറഞ്ഞു.

നിലവിൽ മൂന്ന് യൂട്യൂബ് ചാനലുകളാണ് എംഎസ് സൊലൂഷ്യൻസിനുള്ളത്. രണ്ട് ചാനൽ കൂടി തുടങ്ങുമെന്ന പ്രഖ്യാപനവും ഷുഹൈബ് നടത്തി. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടിയാണ് പുതിയ യൂട്യൂബ് ചാനൽ.

Related Tags :
Similar Posts