< Back
Kerala
എംഎസ്‌സി എല്‍സ 3 കപ്പലപകടം: നിര്‍ണായക നീക്കവുമായി കോസ്റ്റല്‍ പൊലീസ്; കപ്പല്‍ കമ്പനിക്ക് നോട്ടീസ്
Kerala

എംഎസ്‌സി എല്‍സ 3 കപ്പലപകടം: നിര്‍ണായക നീക്കവുമായി കോസ്റ്റല്‍ പൊലീസ്; കപ്പല്‍ കമ്പനിക്ക് നോട്ടീസ്

Web Desk
|
17 Jun 2025 11:35 AM IST

അഞ്ച് നാവികരുടെ പാസ്പോർട്ട്‌ പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയിലെ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ നിർണായക നീക്കവുമായി കോസ്റ്റൽ പൊലീസ്. അഞ്ച് നാവികരുടെ പാസ്പോർട്ട്‌ പിടിച്ചെടുത്തു. കപ്പലിന്റെയും കണ്ടെയ്നറുകളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്ക് കോസ്റ്റൽ പൊലീസ് നോട്ടീസ് നൽകി.

കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. കേസെടുക്കാൻ വൈകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്.

നിലവിൽ നാവികരെല്ലാവരും കൊച്ചിയിലാണുള്ളത്. ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവർ നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

വാർത്ത കാണാം:


Similar Posts