< Back
Kerala
എംസ്‌സി എല്‍സ-3 കപ്പലപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി
Kerala

എംസ്‌സി എല്‍സ-3 കപ്പലപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി

Web Desk
|
6 Aug 2025 8:57 AM IST

അപകടം രാജ്യാതിർത്തിക്ക് പുറത്താണെന്ന് കമ്പനി പറഞ്ഞു

കൊച്ചി: എംസ്‌സി എല്‍സ-3 കപ്പലപകടത്തിൽ സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി. 9531 കോടി രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് കപ്പൽ കമ്പനി അഡ്മിറാലിറ്റി സ്യൂട്ടിൽ മറുപടി നൽകിയത്.

അപകടം രാജ്യാതിർത്തിക്ക് പുറത്താണെന്ന് കമ്പനി പറഞ്ഞു. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും സംസ്ഥാനത്തിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും കമ്പനി വ്യക്തമാക്കി. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

9,531 കോടി രൂപയുടെ അഡ്മിറാലിറ്റി സ്യൂട്ട് ആയിരുന്നു സംസ്ഥാനം ഫയൽ ചെയ്തിരുന്നത്. പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും ഉൾപ്പെടെയുണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ അഡ്മിറാലിറ്റി സ്യൂട്ട്. ഇക്കാര്യത്തിൽ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി തുക കെട്ടിവെക്കുന്നത് വരെ കമ്പനിയുടെ തന്നെ മറ്റൊരു കപ്പലായ MV അക്കറ്റെറ്റ 2 തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അപകടത്തിൽപ്പെട്ട കപ്പലിലിലെ കണ്ടെയ്നറിൽ നിന്ന് കടലിൽ ഒഴുകിയ മൈക്രോ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, കേരളത്തിന്‍റെ സമുദ്ര ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും ദോഷകരമായി ബാധിച്ചു എന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം.

Similar Posts