< Back
Kerala
HighCourt
Kerala

MSC മാന്‍സ കപ്പൽ വിഴിഞ്ഞം തീരം വിടരുത്; അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Web Desk
|
12 Jun 2025 12:40 PM IST

കൊച്ചിയിൽ മുങ്ങിയ MSC എൽസ 3 കപ്പൽ അപകടത്തിന്‍റെ കാരണമാറിയാൻ പ്രാഥമിക അന്വേഷണം തുടരുകയാണ്

കൊച്ചി: വിഴിഞ്ഞത്തെ MSC മാന്‍സ എഫ് കപ്പൽ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യാമെന്നും കോടതി നിര്‍ദേശം നൽകി.

നഷ്ടപരിഹാരം തേടി കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രിയൻ പ്രതാപൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാറിനോട് നേരത്തെ കോടതി വിശദീകരണം തേടുകയും വിവരങ്ങൾ ലഭ്യമാക്കാനും കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് കാർഗോ വിശദാംശങ്ങൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചത്.

അതേസമയം കൊച്ചിയിൽ മുങ്ങിയ MSC എൽസ 3 കപ്പൽ അപകടത്തിന്‍റെ കാരണമറിയാൻ പ്രാഥമിക അന്വേഷണം തുടരുകയാണെന്ന് കോസ്റ്റൽ എഐജി പഥം സിങ് അറിയിച്ചു. കപ്പൽ ജീവനക്കാരുടെ മൊഴിയെടുക്കൽ തുടങ്ങി. കപ്പലിന്‍റെ ക്യാപ്റ്റൻ അടക്കം ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിരീക്ഷണത്തിലാണെന്നും കോസ്റ്റൽ എഐജി പറഞ്ഞു.

കപ്പൽ അപകടത്തിൽപ്പെട്ട കേസിൽ പരാതിക്കാരൻ സി.ഷാംജിയുടെ മൊഴി കോസ്റ്റൽ പൊലീസ് രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ പ്രതികളുടെ മൊഴിയും പെലീസ് രേഖപ്പെടുത്തും. കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെയും ക്രൂവിനെയും രണ്ടും മൂന്നും പ്രതികളാക്കിയുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Similar Posts