< Back
Kerala
MSF attack on Fraternity Movement campus ride in Malappuram
Kerala

മലപ്പുറത്ത് ഫ്രറ്റേണിറ്റി കാംപസ് റൈഡിനുനേരെ എംഎസ്എഫ് ആക്രമണം

Web Desk
|
7 Oct 2024 4:56 PM IST

ഇന്ന് ഉച്ചയ്ക്ക് തിരൂരങ്ങാടി കുണ്ടൂർ പിഎംഎസ്‍ടി കോളജിലാണു സംഭവം

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർക്കെതിരെ ആക്രമണമെന്ന് പരാതി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാംപസ് റൈഡിനുനേരെയാണ് ആക്രമണം നടന്നത്. എംഎസ്എഫ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ആരോപിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ തിരൂരങ്ങാടി കുണ്ടൂർ പിഎംഎസ്ടി കോളജിലാണു സംഭവം. കാംപസിൽ ഫ്രറ്റേണിറ്റി നേതാക്കൾ സംസാരിച്ചുകൊണ്ടിരിക്കെ എംഎസ്എഫ് പ്രവർത്തകർ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി. ഫ്രറ്റേണിറ്റി സ്ഥാനാർഥികളെയും ആക്രമിച്ചിട്ടുണ്ട്.

Summary: MSF attack on Fraternity Movement campus ride in Malappuram

Similar Posts