< Back
Kerala
മോദിയുടെ ഷൂ തുടച്ചു കൊടുക്കുന്ന പിണറായി; പിഎം ശ്രീയിൽ എംഎസ്എഫിന്‍റെ പ്രതിഷേധം

Photo| MediaOne

Kerala

മോദിയുടെ ഷൂ തുടച്ചു കൊടുക്കുന്ന പിണറായി; പിഎം ശ്രീയിൽ എംഎസ്എഫിന്‍റെ പ്രതിഷേധം

Web Desk
|
24 Oct 2025 1:18 PM IST

കോഴിക്കോട്‌ ലീഗ് ഹൗസിൽ നിന്ന് പ്രകടനമായെത്തി ലാൻഡ് ഷിപ്പ് മാൾ പരിസരത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

കോഴിക്കോട്: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എം എസ് എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കോഴിക്കോട്‌ ലീഗ് ഹൗസിൽ നിന്ന് പ്രകടനമായെത്തി ലാൻഡ് ഷിപ്പ് മാൾ പരിസരത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാറിന് തീറെഴുതി പിഎം ശ്രീ പദ്ധതി ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടി വഞ്ചനയാണെന്ന് എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ആരോപിച്ചു.

വരും തലമുറയെ വർഗീയവത്ക്കരിക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് മുഖ്യമന്ത്രി വീടുപണി ചെയ്യുകയാണെന്ന് ആരോപിച്ച് പ്രവർത്തകർ പിണറായി വിജയന്‍റെ കോലം കത്തിച്ചു. പ്രതിഷേധക്കാരിൽ രണ്ടുപേര്‍ നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റെയും മുഖംമൂടി ധരിച്ചാണ് എത്തിയത്. പിണറായിയുടെ മുഖംമൂടിയുള്ളയാൾ മോദിയുടെ ഷൂ തുടയ്ക്കുന്ന രീതിയിൽ പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി ചിത്രീകരിച്ചു.



Similar Posts