< Back
Kerala

Kerala
എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ആബിദ് ആറങ്ങാടിയെ മാറ്റി
|8 July 2022 11:36 PM IST
വ്യക്തിപരമായ കാരണങ്ങളാലാണ് ആബിദ് ആറങ്ങാടി ചുമതലയിൽനിന്ന് മാറിനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ജോയിന്റ് സെക്രട്ടറിയായിരുന്ന അഷ്ഹർ പെരുമുക്കിനാണ് ട്രഷററുടെ ചുമതല.
മലപ്പുറം: എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ചുമതല വഹിച്ചിരുന്ന ആബിദ് ആറങ്ങാടിയെ മാറ്റി. ട്രഷറർ സ്ഥാനം വഹിച്ചിരുന്ന സി.കെ നജാഫിനാണ് പുതുതായി ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് ആബിദ് ആറങ്ങാടി ചുമതലയിൽനിന്ന് മാറിനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ജോയിന്റ് സെക്രട്ടറിയായിരുന്ന അഷ്ഹർ പെരുമുക്കിനാണ് ട്രഷററുടെ ചുമതല.