< Back
Kerala
അന്നവും മരുന്നും തടയപ്പെട്ട ഫലസ്തീൻ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യവുമായി എംഎസ്എം സംഗമം
Kerala

അന്നവും മരുന്നും തടയപ്പെട്ട ഫലസ്തീൻ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യവുമായി എംഎസ്എം സംഗമം

Web Desk
|
5 Oct 2025 12:56 PM IST

എഴുത്തുകാരനും ചിത്രകാരനുമായ മുഖ്താർ ഉദരംപൊയിൽ ചിത്രം വരച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: അന്നവും വെള്ളവും തടഞ്ഞ് ഗസ്സയിലെ കുഞ്ഞുങ്ങളെ കൊടും പട്ടിണിയിലാക്കിയ ഇസ്രായേൽ ക്രൂരതയിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയുടെ വേദനകളും നൊമ്പരങ്ങളും നെഞ്ചോട് ചേർത്തിയും മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ശ്രദ്ധേയമായി. എംഎസ്എം വിദ്യാർഥി സമ്മേളനത്തിനെത്തിയ 1500 ഓളം വരുന്ന കൗമാരക്കാർ ഇസ്രായേൽ ഭീകരക്കെതിരെ ലോക മനഃസാക്ഷിയുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.

ചിത്രം വരച്ചും കവിത ആലപിച്ചും വേദിയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ സദസ്സിൽ ആയിരങ്ങൾ ഫസ്തീൻ പതാകകളുമേന്തി പൊരുതുന്ന ഫലസ്തീന് അഭിവാദ്യങ്ങൾ നേർന്നു. ഇസ്രായേൽ അധിനിവേശങ്ങളുടെ നേർസാക്ഷ്യങ്ങൾ വിവരിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ പ്രദർശനവും നടന്നു. സംഗമത്തിനെത്തിച്ചേർന്നവർ ദൈവത്തിലേക്ക് കരങ്ങളുയർത്തി പീഡിതർക്ക് വേണ്ടി പ്രാർത്ഥിച്ചു. എഴുത്തുകാരനും ചിത്രകാരനുമായ മുഖ്താർ ഉദരംപൊയിൽ ചിത്രം വരച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

എംഎസ്എം ജില്ലാ പ്രസിഡന്റ് സാജിദ് പൊക്കുന്ന് അധ്യക്ഷത വഹിച്ചു. കെഎൻഎം സംസ്ഥാന പ്രവർത്തക സമിതി അംഗം ശുക്കൂർ കോണിക്കൽ ഐക്യദാർഢ്യ സന്ദേശം നൽകി. ബസ്മൽ കാരക്കുന്നത്ത് , യഹ്‌യ മലോറം, ഫഹീംമൂഴിക്കൽ, നസീഫ് അത്താണിക്കൽ, അൻഷാദ് പാലത്ത് , ആസിഫ് കമാൽ, അഫീഫ് കൊളത്തറ, തൻവീർ ഹാരിസ്, ആബിദ് അത്തോളി, നിജാസ് കമ്പിളിപറമ്പ്, ഷഹീൻ കൊടിയത്തൂർ, അജ്മൽ ശിഹാദ് നേതൃത്വം നൽകി.

Similar Posts