< Back
Kerala
എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന വനിതകള്‍ക്കെതിരെ അസഭ്യവര്‍ഷം നടക്കുന്നു; ഹീനമായ പ്രചാരണ ശൈലികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണം: എം.സ്വരാജ്
Kerala

എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന വനിതകള്‍ക്കെതിരെ അസഭ്യവര്‍ഷം നടക്കുന്നു; ഹീനമായ പ്രചാരണ ശൈലികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണം: എം.സ്വരാജ്

Web Desk
|
13 Jun 2025 10:47 AM IST

ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എം.സ്വരാജ്

നിലമ്പൂര്‍: എല്‍ഡിഎഫിന് അനുകൂലമായ നിലപാട് പറഞ്ഞതിന്റെ പേരില്‍ സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും എതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് എം.സ്വരാജ്. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന വനിതകള്‍ക്ക് എതിരെ പ്രത്യേകമായി യുഡിഎഫ് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് അസഭ്യവര്‍ഷം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി നിലപാട് അറിയിച്ചതിന് എഴുത്തുകാരി കെ.ആര്‍ മീരയ്ക്കും നിലമ്പൂര്‍ ആയിഷക്കും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ വിഷയത്തിലാണ് എം. സ്വരാജ് പ്രതികരിച്ചത്. യുഡിഎഫ് നേതൃത്വം ഇത് തടയണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചലച്ചിത്ര പ്രവര്‍ത്തകന്‍ വന്നിരുന്നു. അതിലൊന്നും ഒരു തെറ്റും കാണേണ്ടതില്ലെന്നും എം.സ്വരാജ് പറഞ്ഞു.

''തെരഞ്ഞെടുപ്പ് അടുത്ത് തന്നെ തീരും. അതിന്റെ പേരില്‍ ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ ആകില്ല. ജനാധിപത്യത്തില്‍ ഇത്തരം രീതികള്‍ക്ക് സ്ഥാനമില്ല. പുറമേ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ നിലമ്പൂരിലേക്ക് വിഷം തയ്യാറാക്കി കൊണ്ടുവന്നിരിക്കുകയാണ്. വര്‍ഗീയമായ ചേരിതിരിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തെരഞ്ഞെടുപ്പ് ഒക്കെ ഇപ്പോള്‍ കഴിയും. യുഡിഎഫിനെ പോലെ തിരിച്ച് പ്രതികരണം നടത്താന്‍ കഴിയില്ല. അതുകൊണ്ടാണ് പരാതി നല്‍കിയത്. ഹീനമായ പ്രചാരണ ശൈലികള്‍ ഉപേക്ഷിക്കണം. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കുവേണ്ടി ചിലരെ നിയോഗിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ഭാവിയെ കരുതി വിഷം കലര്‍ത്താന്‍ ശ്രമിക്കരുത്,'' എം.സ്വരാജ് പറഞ്ഞു.

മുഖ്യമന്ത്രി മാപ്പ് പറയണം എന്ന എം എം ഹസന്റെ പ്രതികരണത്തിനോടും സ്വരാജ് പ്രതികരിച്ചു. ആരോഗ്യകരമായ ജനാധിപത്യ സംവാദത്തിന് തയ്യാര്‍ അല്ലാത്തതിനാല്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ശ്രമമെന്നും നാടിന്റെ ഐഖ്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''മലപ്പുറം രൂപീകരണത്തെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. മറ്റൊരു കൂട്ടര്‍ ജനസംഘമാണ്. രണ്ട് കൂട്ടരുടെയും എതിര്‍പ്പിന് വര്‍ഗീയതയുടെ സ്വഭാവം ഉണ്ടായിരുന്നു. മലപ്പുറം വിരുദ്ധ ജാഥ നടത്തിയവരണ് കോണ്‍ഗ്രസ്. ഞങള്‍ ഇത്തരം വിവാദങ്ങളില്‍ നില്‍ക്കാനാഗ്രഹിക്കുന്നില്ല. നാടിന്റെ വികസനം സംബന്ധിച്ചാണ് ഞങ്ങള്‍ പറയുന്നത്,'' സ്വരാജ് പറഞ്ഞു.

Similar Posts