< Back
Kerala

Kerala
എം.ടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതു അഭിപ്രായം: സച്ചിദാനന്ദന്‍
|12 Jan 2024 12:06 PM IST
'കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല'
കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായെമെന്ന് സാഹിത്യകാരൻ കെ.സച്ചിദാന്ദൻ. 'വ്യാഖ്യാനം പലതുണ്ട്. ബാക്കിയെല്ലാം വിവക്ഷകളാണ്. ഒരാളെയോ സന്ദർഭത്തെയോ എം.ടി ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. നരേന്ദ്ര മോദി ഭരണത്തെ കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താനാകില്ല.' എംടി പറഞ്ഞത് കേന്ദ്രത്തെക്കുറിച്ചുള്ള വിമർശനമായിരിക്കാമെന്നും സച്ചിദാന്ദൻ പറഞ്ഞു. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല. ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എം.ടി പറഞ്ഞത് ശരിയാണെന്നും സച്ചിദാനന്ദന്‍ കോഴിക്കോട്ട് പറഞ്ഞു.