< Back
Kerala
നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആറ് പേര്‍ കസ്റ്റഡിയില്‍
Kerala

നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആറ് പേര്‍ കസ്റ്റഡിയില്‍

Web Desk
|
24 April 2023 7:14 AM IST

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്

തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആനാട് സ്വദേശി രതീഷിനാണ് വെട്ടേറ്റത്. രതീഷിനെ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9 30 യാണ് രതീഷിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കമ്പി പാരയും വടിവാളും ഉപയോഗിച്ചായിരുന്നു ആറംഗ സംഘത്തിൻറെ ആക്രമണം.

ചുള്ളിമാനൂർ സ്വദേശി വിനീത്, ആനാട് സ്വദേശികളായ മിഥുൻ, അതുൽരാജ്, പനയമുട്ടം സ്വദേശി റിയാസ്, പനവൂർ സ്വദേശികളായ നിസാമുദ്ധീൻ, കിരൺ എന്നിവരാണ് പിടിയിലായത്. ഒരാഴ്ച മുൻപ് ആനാട് ടർഫിൽ രതീഷും പ്രതികളിൽ ഒരാളായ വിനീതും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സംഘം കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ മുറി എടുത്തു. ഇവിടെ നിന്നാണ് ഇന്നലെ പുലർച്ചെ പൊലീസ് ഇവരെ പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഗുരുതരമായ പരുക്കേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.


Similar Posts