< Back
Kerala

Kerala
'കേരളത്തിൽ നടക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പല്ലല്ലോ'; പുതുപ്പള്ളി തോൽവിയിൽ മന്ത്രി മുഹമ്മദ് റിയാസ്
|9 Sept 2023 4:48 PM IST
പുതുപ്പള്ളിയിലെ റോഡുകളുടെ കാര്യമെല്ലാം നേരത്തെ ചർച്ച ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കേരളത്തിൽ നടക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് എന്ന രീതിയിലാണ് ഇപ്പോൾ പ്രചാരണം നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സർക്കാർ എന്തോ വലിയ പ്രതിസന്ധിയിലാണെന്ന് വരുത്തിത്തീർക്കാനുള്ള മനപ്പൂർവമായ ശ്രമമാണ് നടക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇതേ രീതിയിലുള്ള പ്രചാരണമാണ് നടന്നിരുന്നത്. എന്നാൽ അതെല്ലാം തള്ളിയ ജനം നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ഭരണത്തുടർച്ച നൽകിയെന്നും മന്ത്രി പറഞ്ഞു.
പുതുപ്പള്ളി തോൽവിയിൽ പാർട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട്. തോൽവി അംഗീകരിക്കുന്നു. തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തും. സെക്രട്ടറി പറഞ്ഞതിന്റെ മുകളിൽ പറയുന്ന രീതി തങ്ങളുടെ പാർട്ടിയിലില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.