< Back
Kerala

Kerala
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കി
|5 Sept 2024 5:33 PM IST
ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും
തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കി. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും. ഷാജി എൻ കരുണാണ് സമിതിയുടെ ചെയർമാൻ.
ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അത് പരിഗണിച്ചിട്ടില്ല.
ലൈംഗിക പീഡന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൊല്ലം എംഎൽഎ കൂടിയായ മുകേഷിനെ സമിതിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.