< Back
Kerala
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കുമെന്ന് തമിഴ്നാട്
Kerala

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കുമെന്ന് തമിഴ്നാട്

Web Desk
|
27 Jun 2025 7:11 AM IST

2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്.

ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയർന്നിട്ടുണ്ട്.

അതിനിടെ, പാലക്കാട് മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും . ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്കാണ് ഡാമിൻ്റെ ഷട്ടറുകൾ തുറക്കുക . നിലവിൽ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ് . 115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും . കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്.


Similar Posts