< Back
Kerala
MullaperiyarDAM,mullaperiyar dam,latest malayalam news,മുല്ലപ്പെരിയാര്‍ ഡാം,ലോക് സഭ,മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം
Kerala

'മുല്ലപ്പെരിയാർ ജലബോംബായി നിൽക്കുന്നു, പുതിയ ഡാം വേണം'; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്‌ എംപിമാർ

Web Desk
|
7 Aug 2024 12:32 PM IST

ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എംപി എന്നിവരാണ് നോട്ടീസ് നൽകിയത്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ചർച്ച വേണമെന്ന് കോൺഗ്രസ്‌. വിഷയം ഉന്നയിച്ച് കോൺഗ്രസ്‌ എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണം, പുതിയ ഡാം നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എംപി എന്നിവരാണ് നോട്ടീസ് നൽകിയത്. മുല്ലപ്പെരിയാർ അണക്കെട്ട് ജല ബോംബ് ആണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.


Related Tags :
Similar Posts