< Back
Kerala
മുല്ലപ്പെരിയാർ ഹരജിയിൽ സുപ്രിംകോടതി ഇന്നും വാദം കേൾക്കും
Kerala

മുല്ലപ്പെരിയാർ ഹരജിയിൽ സുപ്രിംകോടതി ഇന്നും വാദം കേൾക്കും

Web Desk
|
5 April 2022 7:08 AM IST

ഡാമുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു

മുല്ലപ്പെരിയാർ ഹരജിയിൽ സുപ്രിംകോടതി ഇന്നും വാദം കേൾക്കും.ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച് രേഖാമൂലം വിശദീകരണം നൽകാനാണ് കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശിച്ചത്. തമിഴ്‌നാടിന് അനുകൂലമായ കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരളം ഇന്ന് തടസ വാദങ്ങൾ ഉന്നയിച്ചേക്കും. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളും കോടതി ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.

Similar Posts